കണ്ണൂർ: താഴെചൊവ്വ എല്‍പി ബൂത്ത് 73ൽ വോട്ട് മാറി ചെയ്‌തതിന് ഒരാളെ കസ്‌റ്റഡിയിൽ എടുത്തു. വോട്ടേഴ്‌സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്‌ത വോട്ടേഴ്‌സ് സ്ളിപ് മാറിപ്പോയതാണ് സംഭവം.
യഥാർഥ വോട്ടർക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ പോലീസ് കേസെടുത്തു.