പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം ഫെബ്രുവരി 15ന്

By Staff Reporter, Malabar News
ponnani-water-project
Ajwa Travels

മലപ്പുറം: പൊന്നാനിയുടെ സ്വപ്‌നമായിരുന്ന സമഗ്ര കുടിവെള്ള പദ്ധതി ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിൽ നരിപ്പറമ്പ് പമ്പ് ഹൗസിന് സമീപത്തെ രണ്ടര ഏക്കറിലാണ് പദ്ധതി നടപ്പിലാക്കിയത്.

നരിപ്പറമ്പ് പമ്പ് ഹൗസിൽ നിർമിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റിന്റെ ലാൻഡ് സ്കേപ്പിങ് പെയി​ന്റിങ് ഉൾപ്പെടെയുള്ള പ്രവ‍‍ൃത്തിയാണ് അവശേഷിക്കുന്നത്. പദ്ധതി യാഥാർഥ്യമാവുന്നതോടെ താലൂക്കിലെ ഒൻപത് പഞ്ചായത്തുകളിലേക്കും പൊന്നാനി നഗരസഭയിലേക്കും 50 ദശലക്ഷം ലിറ്റർ ജലം ദിനംപ്രതി ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയും.

ശുദ്ധീകരിച്ച കുടിവെള്ളം കൂരടയിലുള്ള ഡാനിഡ പദ്ധതിയുടെ ടാങ്കിലേക്ക് കൊടുത്ത് നന്നംമുക്ക്, ആലങ്കോട്, തവനൂർ, എടപ്പാൾ, വട്ടംകുളം, കാലടി പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും. പൊന്നാനി നഗരസഭയിലേക്കും മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ ടാങ്കുകളിലേക്കും ശുദ്ധീകരണ പ്ളാന്റിൽനിന്ന് നേരിട്ട് പമ്പിങ് നടത്തും.

മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറ് ദിന പൂർത്തീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഉൽഘാടന സമ്മേളനത്തിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, കെടി ജലീൽ എന്നിവർ പങ്കെടുക്കും. ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിൽ 8000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഉൽഘാടനവും 15ന് നടക്കും.

Read Also: പരാതിക്കാർ ക്ഷമിക്കണം, ഞാൻ ആഫ്രിക്കയിലാണ്; പിവി അൻവർ എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE