പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

By Staff Reporter, Malabar News
boat accident
Representational image
Ajwa Travels

തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. കോസ്‌റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ പൂവാർ ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്‌ചയാണ് മൽസ്യ തൊഴിലാളികളുടെ ബോട്ടുകൾ അപകടത്തിൽപെട്ടത്.

കടൽക്ഷോഭത്തെ തുടർന്ന് ബോട്ടുകൾ ഹാർബറുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോസ്‌റ്റ് ഗാർഡും തൊഴിലാളികളും ചേർന്ന് അപകടത്തിൽപ്പെട്ട 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായവരിൽ പൂന്തുറ സ്വദേശി ഡേവിഡ്‌സൺ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാണാതായ സേവ്യറിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Read Also: സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE