പന്നിയങ്കരയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകൾ

By Trainee Reporter, Malabar News
toll rate will increase at Panniangara; The action followed the High Court order
പന്നിയങ്കര ടോള്‍ പ്ളാസ
Ajwa Travels

പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ അനിശ്‌ചിതകാല സമരവുമായി സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. സ്വകാര്യ ബസിൽ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ടോൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്താത്ത പശ്‌ചാത്തലത്തിലാണ്‌ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ഇന്ന് മുതൽ റിലേ നിരാഹാര സമരം നടത്തുന്നത്.

പിപി സുമോദ് എംഎൽഎ സമരം ഉൽഘാടനം ചെയ്‌തു. കരാർ കമ്പനി ഒരുതരത്തിലുമുള്ള വിട്ടു വീഴ്‌ചകൾക്കും തയ്യാറാകുന്നില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി. നാളെ മുതൽ പാലക്കാട്-തൃശൂർ റൂട്ടിലുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കാനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് സമരസമിതി നേതാവ് ടി ഗോപിനാഥ്‌ പറഞ്ഞു.

10,540 രൂപയാണ് 50 തവണ കടന്ന് പോകാൻ സ്വകാര്യ ബസുകൾക്ക് ടോൾ നൽകേണ്ടി വരുന്നത്. പ്രതിമാസം 30,000ത്തിൽ അധികം രൂപ ടോൾ നൽകേണ്ടി വരും. ഇത് നൽകി സർവീസ് തുടരാൻ കഴിയില്ലെന്ന നിലപാടാണ് ബസ് ഉടമകൾക്ക്. ഈ സാഹചര്യത്തിലാണ് നാളെ മുതൽ സർവീസ് നിർത്തുന്നത്.

Most Read: സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത്; കെവി തോമസിന് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE