തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലേക്കുള്ള ക്ഷണം നിഷേധിക്കാതെ കോൺഗ്രസ് നേതാവ് കെവി തോമസ്. സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനം നാളെയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാളെ രാവിലെ പതിനൊന്ന് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന കെവി തോമസ് നിലപാട് വ്യക്‌തമാക്കും.
സെമിനാറിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം കെവി തോമസിനെ അറിയിച്ചിരുന്നു. നേതൃത്വത്തിന്റെ എതിർപ്പ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു. പാർട്ടിക്ക് പുറത്ത് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മാത്രമേ കെവി തോമസ് സെമിനാറിൽ പങ്കെടുക്കൂ എന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കെവി തോമസിന്റെ തീരുമാനം നിർണായകമാണ്.
കോൺഗ്രസുകാരുടെ ചോര വീണ മണ്ണിൽ കാൽ ചവിട്ടി സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്‌തമാക്കിയിരുന്നു. കോൺഗ്രസിന് വിരുദ്ധമായി കെവി തോമസ് നിലപടെടുക്കില്ലെന്നും സതീശൻ പറഞ്ഞു.
Most Read: കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃക; സീതാറാം യെച്ചൂരി