കണ്ണൂർ: കമ്മ്യൂണിസ്‌റ്റ്-സോഷ്യലിസ്‌റ്റ് രാജ്യങ്ങൾ കോവിഡിനെ മികച്ച നിലയിൽ പ്രതിരോധിച്ചുവെന്ന് സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. സിപിഎം 23ആം പാർട്ടി കോൺഗ്രസ് ഉൽഘാടനം ചെയ്യുകയായിരുന്നു ദേശീയ ജനറൽ സെക്രട്ടറിയായ യെച്ചൂരി. കോവിഡ് കാലത്ത് ശതകോടീശ്വരൻമാരുടെ ആസ്‌തി വർധിച്ചു.
ലാറ്റിനമേരിക്കയിൽ ഇടതുപക്ഷം തിരിച്ചുവന്നു. ചിലിയിലെ ഇടതുപക്ഷ വിജയം ആവേശം പകർന്നു. ചൈനക്കെതിരെയാണ് ഇപ്പോൾ അമേരിക്കൻ സാമ്രാജിത്വം നീങ്ങുന്നതെന്നും യെച്ചൂരി പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധത്തിന് കാരണം റഷ്യയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഇതിന്റെ ഇരയാണ് യുക്രൈൻ.
അമേരിക്കൻ സമ്രാജ്യത്വം അധീശത്വം വർധിപ്പിക്കാൻ ശ്രമിച്ചതാണ് യുദ്ധത്തിന് കാരണം. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറിയെന്നും സീതാറാം യെച്ചൂരി വ്യക്‌തമാക്കി. അതുകൊണ്ടാണ് ഐക്യരാഷ്‌ട്രസഭയിൽ നിലപാട് സ്വീകരിക്കാനാകാത്തത്. ക്വാഡ് സഖ്യത്തിൽ നിന്ന് ഇന്ത്യ പിൻമാറണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് മോദിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. മൗലികാവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഫെഡറൽ അവകാശങ്ങൾക്ക് നേരെ കടന്നാക്രണം നടക്കുന്നു. ഭരണഘടന സംവിധാനങ്ങളെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം നടക്കുകയാണ്. കോവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന്റെ വീഴ്‌ച രാജ്യം കണ്ടതാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
Read Also: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം