കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരം; മന്ത്രി നിർദ്ദേശിച്ച കാലാവധി ഇന്ന് അവസാനിക്കും

By Desk Reporter, Malabar News
Problem solving in KSEB; The term proposed by the minister will end today
Ajwa Travels

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരത്തിന് വൈദ്യുതി മന്ത്രി നിര്‍ദ്ദേശിച്ച കാലാവധി ഇന്ന് അവസാനിക്കും. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്‌ഥാന ഭാരവാഹികളെ സ്‌ഥലം മാറ്റിയ ഉത്തരവ് നിലനിൽക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം ആയില്ലെങ്കിൽ മെയ് 16 മുതൽ ചട്ടപ്പടി സമരം നടത്താനാണ് അസോസിയേഷന്റെ തീരുമാനം.

അസോസിയേഷൻ ഭാരവാഹികളായ എംജി സുരേഷ് കുമാർ, ബി ഹരികുമാര്‍, ജാസ്‌മിൻ ബാനു എന്നിവരെയാണ് സ്‌ഥലം മാറ്റിയത്. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ചുമതലയേറ്റില്ലെങ്കില്‍ , ജോലിയില്‍ നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുന്നതായി കണക്കാക്കി ഇവർക്കെതിരെ തുടര്‍നടപടിയുണ്ടാകും.

അതേസമയം ഇത് പ്രതികാര നടപടിയാണെന്നും അംഗീകരിക്കാനാകില്ലെന്നും ഓഫിസേഴ്‌സ് അസോസിയേഷന്‍ വ്യക്‌തമാക്കുന്നു. തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധന വ്യാഴാഴ്‌ച നടക്കാനിരിക്കെ, ഓഫിസേഴ്‌സ് അസോസിയേഷന്‍ കടുത്ത നിലപാടിലേക്ക് ഉടന്‍ പോകില്ലെന്നാണ് സൂചന. മെയ് ആദ്യവാരം മുതല്‍ മേഖലാ ജാഥകളും പ്രശ്‌ന പരിഹാരമില്ലെങ്കില്‍ 16 മുതല്‍ ചട്ടപ്പടി സമരവും ഉണ്ടാകും എന്നാണ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read:  സിൽവർ ലൈൻ സംവാദം; പുതിയ പാനൽ ഉണ്ടാകില്ല-അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE