ഉൽപാദന ചിലവ് കൂടി; കാറുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

By Staff Reporter, Malabar News
MARUTI
Representational Image
Ajwa Travels

ന്യൂഡെൽഹി: ഉൽപാദന ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ തിങ്കളാഴ്‌ച അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി നിർമാണ ചിലവുകൾ വർധിക്കുന്നത് പ്രതികൂലമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാലാണ് വാഹനങ്ങളുടെ വില കൂട്ടാനുള്ള നടപടികൾ ആലോചിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

അടുത്ത മാസം മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിൽ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോ മുതൽ എസ്-ക്രോസ് വരെയുള്ള മോഡലുകളാണ് ഇന്ത്യയിൽ പ്രധാനമായും കമ്പനി വിൽക്കുന്നത്. കഴിഞ്ഞ പാദത്തിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറുകളുടെ പട്ടികയിൽ ഭൂരിഭാഗവും മാരുതി സുസുക്കിയുടെ മോഡലുകളാണ് ഇടംപിടിച്ചത്.

Read Also: പ്രഭാസിന്റെ ‘രാധേ ശ്യാം’; പ്രണയാർദ്രമായ പുതിയ പോസ്‌റ്റര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE