കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയധമനിയിലെ രക്‌തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ബൈപ്പാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
Most Read: സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ