നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി; ആരോഗ്യനില തൃപ്‌തികരം

By Team Member, Malabar News
Actor Sreenivasan Out From Ventilator And Shows Improvements
Ajwa Travels

എറണാകുളം: നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‍തികരമാണെന്നും, വേഗം തന്നെ സുഖം പ്രാപിക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ശ്രീനിവാസനെ കൊച്ചി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചികിൽസയിൽ പ്രവേശിപ്പിച്ചത്.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന് ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയധമനികളിൽ തടസം കണ്ടെത്തുകയും, കഴിഞ്ഞ മാർച്ച് 31ആം തീയതി ബൈപാസ് സർജറിക്ക് വിധേയനാക്കുകയും ചെയ്‌തിരുന്നു. ശസ്‍ത്രക്രിയക്ക് ശേഷം 3 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ അണുബാധ ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read also: ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും; മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE