കൊച്ചി: മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒടിടി റിലീസിനെതിരെ തിയേറ്റർ ഉടമകൾ സൂചനാ സമരത്തിൽ. സംസ്‌ഥാനത്ത് ഇന്നും നാളെയും തിയേറ്ററുകൾ അടച്ചിടുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. സിനിമ തിയേറ്ററിൽ റിലീസ് ചെയ്‌ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒടിടി പ്ളാറ്റുഫോമിൽ റിലീസ് ചെയ്യാവൂയെന്നാണ് തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ.
എന്നാൽ, ചില നിർമാതാക്കൾ ഈ കരാർ പൂർണമായും ലംഘിക്കുന്നുവെന്നാണ് ഫിയോക്കിന്റെ പരാതി. ഇതേ തുടർന്നാണ് രണ്ടു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തുന്നത്. ഫിയോക്കിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന തിയേറ്റർ ഉടമകളുടെ സംയുക്‌ത യോഗത്തിലാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്.
ഇന്നും നാളെയും തിയേറ്ററുകളിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത ആളുകൾക്ക് പണം തിരികെ നൽകുമെന്നും ഉടമകൾ അറിയിച്ചിട്ടുണ്ട്. ജൂഡ് ആന്തണി ചിത്രം ‘2018’ കരാർ ലംഘിച്ചു ഒടിടിയിൽ റിലീസ് ചെയ്‌തതാണ് പ്രതിഷേധത്തിന് കാരണം.
Most Read: ബിപോർജോയ് ചുഴലിക്കാറ്റ്; അടുത്ത മണിക്കൂറുകളിൽ തീവ്രമാകും- കനത്ത മഴക്ക് സാധ്യത