കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ചു പ്രതിഷേധം; പത്ത് പേർക്കെതിരെ കേസ്

ഗവർണറുടെ കോലം കത്തിക്കാൻ നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്‌ഥാന പ്രസിഡണ്ട് കെ അനുശ്രീ അടക്കം പത്ത് പേർക്കെതിരെയാണ് കേസ്.

By Trainee Reporter, Malabar News
Protest by burning Governor's effigy in Kannur; Case against ten people
Rep. Image
Ajwa Travels

കണ്ണൂർ: പുതുവൽസര ആഘോഷത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പാപ്പാത്തി മാതൃകയിലുള്ള കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് എതിരെ കേസെടുത്ത് പോലീസ്. ഗവർണറുടെ കോലം കത്തിക്കാൻ നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്‌ഥാന പ്രസിഡണ്ട് കെ അനുശ്രീ അടക്കം പത്ത് പേർക്കെതിരെയാണ് കേസ്.

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഇന്നലെ അർധരാത്രിയാണ് 30 അടി ഉയരത്തിൽ സ്‌ഥാപിച്ച ഗവർണറുടെ കോലം കത്തിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഗവർണറുടെ കോലം പയ്യാമ്പലത്ത് ഒരുക്കിയത്. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയർത്തുന്നത്.

ഗവർണർക്കെതിരെ സർവകലാശാലകളിൽ ഉടനീളം എസ്എഫ്ഐ ബാനറുകൾ ഉയർത്തി. ഗവർണർ സഞ്ചരിക്കുന്ന വഴിയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് ഇന്നലത്തെ കോലം കത്തിക്കലും. കഴിഞ്ഞ വ്യാഴാഴ്‌ചയും ഡെൽഹിയിൽ നിന്ന് കേരളത്തിലെത്തിയ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കരിങ്കൊടി പ്രതിഷേധമായിരുന്നു നടത്തിയത്. സംഭവത്തിൽ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.

Most Read| പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനം; എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE