കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ മരിച്ച നിലയിൽ കണ്ടെത്തി

By Desk Reporter, Malabar News
Puthenpurakkal Saleem_Kambalakallu
പുത്തൻപുരക്കൽ സലിം

മലപ്പുറം: ജില്ലയിലെ വഴിക്കടവ് കമ്പളകല്ല് സ്വദേശി പുത്തൻപുരക്കൽ സലീമിനെ (40) കാരക്കോടൻ പുഴയിൽ പഞ്ചായത്ത് അങ്ങാടി മുക്രൻ പൊട്ടി നടപ്പാലത്തിനു മുകൾഭാഗത്തായി വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടത്തി.

വഴിക്കടവ് എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി. നട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിക്കുകയും നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്‌തു. കോവിഡ് പരിശോധനക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ പോസ്‌റ്റ്‌മോർട്ടം നടപടികളിലേക്ക് പ്രവേശിക്കാൻ സാധിക്കു; പോലീസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

ഇയാൾ കാലുതെന്നി പുഴയിൽ വീഴുകയും കാലുകളിൽ വള്ളിപ്പടർപ്പുകൾ ചുറ്റുകയും ചെയ്‌തതിനാൽ കരയിലേക്ക് കയറാൻ പറ്റാതെ പോയതിനാലാകാം മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും തുടരന്വേഷണവും പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം നടക്കും; പോലീസ് വ്യക്‌തമാക്കി. ഭാര്യ: സാഹിറ, മുഹമ്മദ് ഷാഹിൽ (8), ഷെഹല (5) എന്നിവർ മക്കളാണ്. ഉമ്മ ആമിന.

Most Read: മരുന്നുകൾ ലഭിക്കാതെ അർബുദ, വൃക്ക രോഗികൾ വലയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE