ഖത്തർ ലോകകപ്പ്; ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ

By Staff Reporter, Malabar News
brazil-colombia-world-cup-qualifiers
Ajwa Travels

സാവോപോളോ: 2022ൽ നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതോടെയാണ് ബ്രസീലിന് ഖത്തർ വാതിൽ തുറന്നത്. 72ആം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്.

ഇതോടെ ചരിത്രത്തിലെ എല്ലാ ലോകകപ്പുകളിലും പങ്കെടുക്കുന്ന ഏക ടീമെന്ന റെക്കോർഡ് ബ്രസീൽ നിലനിർത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. തോറ്റെങ്കിലും മൽസരത്തിൽ മികച്ച പ്രകടനമാണ് കൊളംബിയയും പുറത്തെടുത്തത്. ബ്രസീലിനെ അനായാസ ജയത്തിന് അനുവദിക്കാതെ ശക്‌തമായ വെല്ലുവിളി സൃഷ്‌ടിക്കാൻ അവർക്കായി.

Read Also: കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ റിലീസ്; ‘കുറുപ്പ്’ തിയേറ്ററുകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE