കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തിന് യോഗ്യൻ രാഹുൽ ഗാന്ധി; ഭൂപേഷ് ബാഗല്‍

By Syndicated , Malabar News
Rahul Gandhi
Ajwa Travels

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. പ്രശ്‌നങ്ങളിൽ വ്യക്‌തമായ നിലപാടെടുക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്‌തമാക്കി.

‘എല്ലാ പ്രശ്‌നങ്ങളിലും വ്യക്‌തമായ നിലപാടെടുക്കാന്‍ അദ്ദേഹത്തിനേ സാധിക്കൂ. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്‌മവിശ്വാസം വര്‍ധിപ്പിക്കാന്‍ രാഹുലിനാകും’, ബാഗല്‍ പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം എന്നാവശ്യപ്പെട്ട് പാര്‍ട്ടിയുടെ ഡെല്‍ഹി ഘടകം പ്രമേയം പാസാക്കിയിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ ഉൾപ്പടെ പങ്കെടുത്ത യോഗം നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുകയും തുടർന്ന് രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷ സ്‌ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയും ചെയ്‌തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തെ തുടർന്നാണ് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ പര്‍ട്ടി അധ്യക്ഷസ്‌ഥാനം രാജിവച്ചത്.

Read also: ഇന്ത്യ ഉത്തരാഖണ്ഡിന് ഒപ്പം, എല്ലാവരുടെയും സുരക്ഷക്കായി രാജ്യം പ്രാർഥിക്കുന്നു; മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE