‘മുതലകള്‍ നിഷ്‌കളങ്കരാണ്’; പ്രധാനമന്ത്രിയുടെ കണ്ണീരിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

By Syndicated , Malabar News
Rahul Gandhi trolls Narendra modi
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ ഓർമിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ കരച്ചില്‍ മുതലക്കണ്ണീർ ആയിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ ഒരു മുതലയുടെ ചിത്രം തന്റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു കൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

‘മുതലകള്‍ നിഷ്‌കളങ്കരാണ്’ എന്ന ക്യാപ്ഷനും രാഹുല്‍ ഗാന്ധി പോസ്‌റ്റിൽ ചേർത്തിട്ടുണ്ട്. മോദിയുടെ കരച്ചിലിന് ഇതിലും വലിയ ട്രോള്‍ കിട്ടാനില്ലെന്നാണ് പോസ്‌റ്റിന് താഴെ വരുന്ന പ്രതികരണങ്ങൾ. മോദിയുടെ കരച്ചിലിനെ വിമര്‍ശിച്ചു കൊണ്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്തുവന്നിരുന്നു. മുതലക്കണ്ണീരിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചു കൊണ്ട് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തത്‌.

Read also: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE