കിറ്റെക്‌സിൽ വീണ്ടും പരിശോധന

By News Desk, Malabar News
Sabu-M-Jacob
Ajwa Travels

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സിൽ വീണ്ടും പരിശോധന. സംസ്‌ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് കിറ്റെക്‌സിൽ മിന്നൽ പരിശോധന നടത്തിയത്. പിടി തോമസ് എംഎൽഎയുടെ പരാതിയിലാണ് പരിശോധനയെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചതായി കിറ്റെക്‌സ് പറഞ്ഞു.

സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായാണ് പരിശോധനയെന്നാണ് കിറ്റെക്‌സ് അധികൃതരുടെ പ്രതികരണം. 12ആം തവണയാണ് സ്‌ഥാപനത്തിൽ പരിശോധന നടക്കുന്നത്. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധന ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് വീണ്ടും പരിശോധന എന്നും കിറ്റെക്‌സ് കൂട്ടിച്ചേർത്തു.

നേരത്തേ കിറ്റെക്‌സിൽ തുടർച്ചയായി പരിശോധനകൾ നടന്നതോടെ, കേരളത്തില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കമ്പനി ഉപേക്ഷിച്ചിരുന്നു.

Also Read: ജലനിരപ്പുയർന്നു; പീച്ചി അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE