റെയില്‍വേയുടെ റോ-റോ സര്‍വീസ് കേരളത്തിലേക്കും; പരീക്ഷണ ഓട്ടം ഇന്ന്

By News Desk, Malabar News
MalabarNews_ ro-ro service in kerala
Representation Image
Ajwa Travels

കാസര്‍ഗോഡ്: ചരക്കു ലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടു പോകുന്ന റോ-റോ (റോള്‍ ഓണ്‍-റോള്‍ ഓഫ്) സര്‍വീസ് കേരളത്തില്‍ ആരംഭിക്കാന്‍ നടപടി തുടങ്ങി. പരീക്ഷണ ഓട്ടം ഇന്നു നടക്കും. രാവിലെ 7നു സൂറത്കലില്‍ നിന്ന് ആരംഭിക്കുന്ന പരീക്ഷണ ഓട്ടം കോഴിക്കോട് വരെയാണ്. പ്രഖ്യാപിച്ച് 2 വര്‍ഷത്തിനു ശേഷമാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.

2009ല്‍ കൊങ്കണ്‍ റെയില്‍വേയാണ് രാജ്യത്ത് റോ-റോ സര്‍വീസ് ആരംഭിച്ചത്. മഹാരാഷ്ട്രയിലെ കോലാഡ് മുതല്‍ ദക്ഷിണ കന്നഡയിലെ സൂറത്കല്‍ വരെയാണു കൊങ്കണ്‍ റെയില്‍വേ റോ-റോ സര്‍വീസ് നടത്തുന്നത്. ഇതു മികച്ച വിജയം ആയതോടെയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആരംഭിക്കുന്ന കാര്യം റെയില്‍വേ പരിഗണിച്ചത്.

റോ-റോ സര്‍വീസ് കണ്ണൂരിലേക്കു ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് റെയില്‍വേക്കു നിവേദനം നല്‍കിയിരുന്നു. ലോറികള്‍ ട്രെയിനില്‍ കയറ്റാനും ഇറക്കാനുമുള്ള സംവിധാനം കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കാമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നു പാലക്കാട് ഡിവിഷന്‍ അധികൃതര്‍ 2018 ഏപ്രിലില്‍ കണ്ണൂരിലെത്തി ഉപയോക്താക്കളുമായി ചര്‍ച്ച നടത്തി.റെയില്‍വേയുടെ വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ട്രയല്‍ റണ്‍ വിജയകരമായാല്‍ റോ-റോ സര്‍വീസ് കേരളത്തിലേക്കു നീട്ടും. റെയില്‍ മാര്‍ഗം 40 ചരക്കു ലോറികള്‍ വരെ ഒന്നിച്ചു കൊണ്ടു പോകാന്‍ ഈ സംവിധാനത്തില്‍ സാധിക്കും.

സൂറത്കല്‍ വരെയുള്ള റോ-റോ സര്‍വീസ് കേരളത്തിലേക്കു ദീര്‍ഘിപ്പിക്കുമ്പോള്‍ മംഗളൂരു കുലശേഖരയിലും കാസര്‍കോട് കളനാടുമായി 2 തുരങ്കങ്ങളുണ്ട്. ഇവയിലൂടെ കടന്നു പോകുന്നതിനു തടസ്സമുണ്ടോ എന്ന പരിശോധനയാണ് പ്രധാനമായും ഇന്നു നടക്കുക. ഈ ഭാഗത്ത് പ്രശ്നമില്ലെങ്കില്‍ കേരളത്തില്‍ എവിടേക്കും റോ-റോ സര്‍വീസ് ആരംഭിക്കാന്‍ കഴിയും. ഇന്നു രണ്ടു ലോറികള്‍ കയറ്റിയാണു പരീക്ഷണ ഓട്ടം നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE