തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഇത് തുലാവർഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മഴയായിരിക്കും. നിലവിൽ ഇരട്ട ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും അതിന്റെ പ്രഭാവം കേരളത്തിൽ ഉണ്ടാകില്ലെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
അതേസമയം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങുകയാണ്. ഇതിന്റെ സ്വാധീന ഫലമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം 48 മണിക്കൂറിൽ ആന്ധ്രാ-തമിഴ്‌നാട് തീരത്ത് പ്രവേശിക്കുന്നതോടെ കേരളത്തിൽ വെള്ളിയാഴ്‌ച മുതൽ മഴ വീണ്ടും ശക്‌തമാകാനാണ് സാധ്യത.
കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മഴയും നീരൊഴുക്കും കുറഞ്ഞതിന് പിന്നാലെ ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു.
Read also: വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം