രൺബീർ ഇരട്ട വേഷത്തിൽ; ശ്രദ്ധ നേടി ‘ശംഷേര’ ട്രെയ്‌ലർ

By Film Desk, Malabar News
Ajwa Travels

രൺബീര്‍ കപൂർ നായകനായി എത്തുന്ന പീരിഡ് ചിത്രം ശംഷേരയുടെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുന്നത്. സഞ്‌ജയ് ദത്ത് ആണ് വില്ലൻ.

150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് യാഷ് രാജ് ആണ്. 1800കളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ കൊള്ള സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ചിത്രത്തിൽ ഇരട്ടവേഷത്തിലാകും രൺബീർ പ്രത്യക്ഷപ്പെടുക. വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ള തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്‌തെത്തുന്നുണ്ട്. ഐ മാക്‌സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്യും. ജൂലൈ 22ന് ‘ശംഷേര’ തിയേറ്ററുകളിലെത്തും.

Most Read: 3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE