‘രണ്ടാമൂഴം’ വിവാദം ഒത്തുതീര്‍ന്നു

By Trainee Reporter, Malabar News
sreekumar- mt vasudevan nair- randamoozham _Malabar News
VA Sreekumar and MT Vasudevan Nair
Ajwa Travels

ന്യൂ ഡെല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് തിരശീല വീണു. രണ്ടാമൂഴം സംബന്ധിച്ച് സംവിധായകന്‍ വി.എ ശ്രീകുമാറും എം.ടിയും തമ്മിലുണ്ടായ കേസ് ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ചതായി സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തിരക്കഥയുടെ പൂര്‍ണ അവകാശം എം.ടിക്കാണ്. മുന്‍കൂറായി ശ്രീകുമാര്‍ വാങ്ങിയ ഒന്നേകാല്‍ കോടി രൂപ എം.ടിക്ക് മടക്കിനല്‍കണം. ഇരുകൂട്ടരും തമ്മിലുള്ള എല്ലാ വ്യവഹാരങ്ങളും പിന്‍വലിക്കാനും ധാരണയായി. തര്‍ക്കം തീര്‍പ്പാക്കിയതായി കോടതിയാണ് അറിയിച്ചത്. ഇതോടെ രണ്ടു വര്‍ഷം നീണ്ടുനിന്ന വിവാദങ്ങള്‍ക്കാണ് അവസാനമായത്.

Read also: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം; ആറാം കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

2014ലാണ് ഇരുവരും രണ്ടാമൂഴം സിനിമയാക്കുവാനുള്ള കരാറില്‍ ഒപ്പിട്ടത്. 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ സിനിമ ചെയ്യണമെന്നായിരുന്നു കരാര്‍. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സിനിമ യാഥാര്‍ഥ്യമായില്ല. ഇതിനെ തുടര്‍ന്നാണ് ശ്രീകുമാറിനെതിരെ എം.ടി നിയമനടപടി സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE