ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം; ആറാം കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

By Team Member, Malabar News
india china boarder issue
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കിഴക്കന്‍ ലഡാക്കിലെ ചുഷൂലിലാണ് ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍ തല കൂടിക്കാഴ്‌ച നടക്കാന്‍ പോകുന്നത്. ആറാം തവണയാണ് അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരം കാണാനായി ഇന്ത്യയുടേയും ചൈനയുടെയും കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നത്.

അതിര്‍ത്തിയില്‍ സംഘര്‍ഷ സമാന പശ്ചാത്തലമാണ് നിലനില്‍ക്കുന്നത് എന്ന് ഇരു രാജ്യങ്ങളും സമ്മതിച്ച സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ചക്ക് വലിയ പ്രാധ്യമുണ്ട്. ഈ മാസം പത്താം തീയതി മോസ്‌കോയില്‍ വച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച നടന്നിരുന്നു. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സൈനിക തല ചര്‍ച്ച നടത്താന്‍ അന്ന് തീരുമാനിച്ചിരുന്നെങ്കിലും ചര്‍ച്ചയുടെ തീയതി വൈകുകയായിരുന്നു. 10 ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായത്.

വിദേശകാര്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരും ഇന്ന് ആദ്യമായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വ്യക്തമാകുന്നത്. കടന്നുകയറ്റം നടത്തിയ ചൈന തന്നെ അതിര്‍ത്തിയില്‍ നിന്നും ആദ്യം സേനാപിന്മാറ്റം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇന്ത്യന്‍ സേന പിന്മാറണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ സാധ്യതയില്ലെന്നു തന്നെയാണ് സൂചന.

Read also : കോവിഡ് മാനദണ്ഡ ലംഘനം; ജലീല്‍ വിരുദ്ധ സമരത്തില്‍ 3000 പേര്‍ക്കെതിരേ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE