‘നാരദനി’ൽ അഭിഭാഷകനായി രഞ്‌ജി പണിക്കര്‍; പുതിയ ക്യാരക്‌ടർ പോസ്‌റ്ററെത്തി

By News Bureau, Malabar News
Ajwa Travels

ടൊവിനോ തോമസ്- ആഷിക് അബു ചിത്രം ‘നാരദന്റെ’ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ടു. രഞ്‌ജി പണിക്കര്‍ അവതരിപ്പിക്കുന്ന ‘ഗോവിന്ദ മേനോന്‍’ എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവട്ടത്.

ആഷിഖ് അബുവാണ് പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. അഭിഭാഷകന്റെ വേഷത്തിലാണ് രഞ്‌ജി പണിക്കര്‍ ‘നാരദനി’ല്‍ എത്തുന്നതെന്ന് പോസ്‌റ്ററില്‍ നിന്നും വ്യക്‌തമാണ്.

 

View this post on Instagram

 

A post shared by Aashiq Abu (@aashiqabu)

ഉണ്ണി ആർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അന്ന ബെന്‍ ആണ് നായിക. അന്നയും ടൊവിനോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഡിജെ ശേഖര്‍ മേനോനും ഒറിജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രത്തിന്റെ എഡിറ്റർ. ആഷിഖ് അബുവും റിമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, ഷറഫുദ്ദീന്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

Most Read: ഗോൾഡൻ ഗ്‌ളോബ്‌സ്‌; പുരസ്‌കാര നിറവിൽ ‘പവർ ഓഫ് ദ ഡോഗ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE