റത്തീനയുടെ മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ഡിസംബറിൽ തിയേറ്ററിലെത്തും

By Siva Prasad, Special Correspondent (Film)
  • Follow author on
Ratheena's Mammootty-Parvathy movie 'Puzhu' will hit theaters in December
Ajwa Travels

ചിത്രീകരണം പൂർത്തിയാക്കിയ റത്തീനയുടെ ‘പുഴു’ ഡിസംബറിൽ തിയേറ്ററിലെത്തിക്കാൻ ആവശ്യമായ രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിൽ സർക്കാർ നിബന്ധനകളോടെ ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിച്ച ‘പുഴു’ രണ്ട് ഷെഡ്യുളിലാണ് ചിത്രീകരണം തീർത്തത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മമ്മൂട്ടിയും പാർവതിയും ഉൾപ്പടെയുള്ളവർ വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന ചിത്രം കൂടിയാണ് .പുഴു’. ചിത്രീകരണ ശേഷം, മമ്മൂട്ടി തന്റെ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്; പുരോഗമന ചിന്തയിലുള്ള, ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് ‘പുഴു’ എന്നും എത്രയുംവേഗം ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കാത്തിരിക്കുകയാണ് എന്നുമാണ്.

അസാധാരണമായ മമ്മൂട്ടിയുടെ ഈ കുറിപ്പ്, ചിത്രത്തെ സംബന്ധിച്ച് പ്രേക്ഷക സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മാത്രവുമല്ല, ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡത, വനിതാ സംവിധായിക, മമ്മൂട്ടി-പാർവതി തിരുവോത്ത് കൂട്ടുകെട്ട് എന്നിങ്ങനെ വിവിധ കാരണങ്ങളാൽ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി – അമൽ നീരദ് ചിത്രമായ ഭീഷ്‌മ പർവവും പ്രേക്ഷകർ വലിയ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ്.

റത്തീനയുടെ ആദ്യ സംവിധാന സംരംഭമാണ് പുഴു. മുൻപ് തമിഴ്, ഹിന്ദി ചിത്രങ്ങളിൽ വനിതകൾ സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടങ്കിലും മലയാളത്തിൽ ആദ്യമായാണ് മമ്മൂട്ടി ഒരു സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. മമ്മൂട്ടി, പാര്‍വതി എന്നിവര്‍ക്കൊപ്പം നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയ താരനിര അഭിനയിക്കുന്ന ചിത്രവുമാണ് പുഴു.

Ratheena's Mammootty-Parvathy movie 'Puzhu' will hit theaters in December

പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രാഹകൻ. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദാണ് കലാ സംവിധാനം. സിന്‍സില്‍ സെല്ലുലോയ്‌ഡിന്റെ ബാനറില്‍ എസ് ജോർജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിർമാണം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് നിർവഹിക്കുന്നത്. വിതരണവും ഇവർ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ മറ്റുവാർത്തകൾ ഇവിടെ വായിക്കാം.

Ratheena's Mammootty-Parvathy movie 'Puzhu' will hit theaters in December
പുഴുവിന്റെ പൂജാ ചടങ്ങിന് മമ്മൂട്ടി എത്തിയപ്പോൾ (ഫയൽ ചിത്രം)

Most Read: ഗർഭഛിദ്ര നിയമഭേദഗതി മനുഷ്യന് മേലുള്ള ഭീകരാക്രമണം; എതിർപ്പുമായി കത്തോലിക്ക സഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE