കോണ്‍ഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാന്‍ തയ്യാര്‍; കെ മുരളീധരന്‍

By Desk Reporter, Malabar News
K-Muraleedharan
Ajwa Travels

കോഴിക്കോട്: കോൺഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസിൽ നേതൃമാറ്റം എന്ന ആവശ്യം ശക്‌തമാകുന്നതിനിടെ ആണ് കെ മുരളീധരന്റെ പ്രസ്‌താവന. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസാണ്. നിലവിൽ നേതൃമാറ്റമല്ല, കൂട്ടായ പ്രവർത്തനവും പരിശ്രമവുമാണ് പാർട്ടിക്കകത്ത് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിൽ നേതൃത്വത്തെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ കൂടിയാണ് മുരളീധരന്റെ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കെപിസിസിയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് പലയിടങ്ങളിലും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോഴിക്കോട്ടും തൃശൂരിലും സമാനമായ ബാനറുകൾ വന്നിരുന്നു. ‘കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ’ എന്നായിരുന്നു ഈ ബോർഡുകളിലെല്ലാം എഴുതിയിരുന്നത്. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് മുരളീധരന്റെ പ്രസ്‌താവനയെന്നതും ശ്രദ്ധേയമാണ്.

Also Read:  കോൺഗ്രസ് പ്രശ്‌നങ്ങളിൽ ഇടപെടില്ല; പരസ്യ വിവാദങ്ങളിൽ നിന്ന് പിൻമാറി ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE