ആർഎസ്എസിന് എതിരായ പരാമർശം; ജാവേദ് അക്‌തറിനെതിരെ പോലീസ് കേസെടുത്തു

By Staff Reporter, Malabar News
fir-registered against javed akthar
ജാവേദ് അക്‌തർ
Ajwa Travels

ന്യൂഡെൽഹി: ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഗാനരചയിതാവ് ജാവേദ് അക്‌തറിനെതിരെ പോലീസ് കേസെടുത്തു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സന്തോഷ് ദുബേയുടെ പരാതിയില്‍ മുലുന്ദ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.

ഐപിസി 500ആം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തി തെറ്റായ കാര്യങ്ങള്‍ സംസാരിച്ചു എന്നാണ് പരാതി. പരാതിക്ക് മുൻപ് സംഭവത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ജാവേദ് അക്‌തറിന് നോട്ടീസ് അയച്ചിരുന്നു.

വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭീകര സംഘടനയായ താലിബാനുമായി ആര്‍എസ്എസിനെ ജാവേദ് അക്‌തര്‍ താരതമ്യപ്പെടുത്തിയിരുന്നു. ജാവേദ് അക്‌തര്‍ ആര്‍എസ്എസ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും അതിനാൽ തന്നെ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്നും പരാതിക്കാരന്‍ നോട്ടീസില്‍ അറിയിച്ചിരുന്നു.

Read Also: കൊല്ലം മെഡിക്കല്‍ കോളേജ്; എംബിബിഎസ് അഞ്ചാം ബാച്ചിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE