മോൻസനുമായി ബന്ധം; മുൻ ചേർത്തല സിഐ ശ്രീകുമാറിന് സസ്‌പെൻഷൻ

By Staff Reporter, Malabar News
monson_mavunkal-
Representational Image
Ajwa Travels

തിരുവനന്തപുരം: പുരാവവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ മുൻ ചേർത്തല സിഐ ശ്രീകുമാറിന് സസ്‌പെൻഷൻ. മോൻസനുമായി അടുത്ത ബന്ധമുള്ള പോലീസ് ഉദ്യോഗസ്‌ഥനായ ശ്രീകുമാറിനെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവി സസ്‌പെൻഡ് ചെയ്‌തത്.

മോൻസനുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ശ്രീകുമാറിനെ നേരത്തെ ചേർത്തലയിൽ നിന്നും പാലക്കാട് ക്രൈം ബ്രാഞ്ച് യൂണിറ്റിലേക്ക് സ്‌ഥലംമാറ്റിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ മോൻസനുമായി സിഐക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. മോൻസനെ അറസ്‌റ്റ് ചെയ്യുമ്പോള്‍ ചേർത്തലയിലെ വീട്ടിലും ശ്രീകുമാറുണ്ടായിരുന്നു.

മോൻസനുമായി അടുപ്പം പുലർത്തിയിരുന്ന ഐജി ലക്ഷ്‌മണക്ക് ഒപ്പം വിവിധ പാർട്ടികളിലടക്കം സജീവ സാന്നിധ്യമായിരുന്നു ഇയാൾ. മോൻസന്റെ തട്ടിപ്പുകളെ കുറിച്ച് ഇയാൾക്ക് ധാരണ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്‌ദ രേഖകളും പുറത്ത് വന്നിരുന്നു.

മോൻസൺ പ്രതിയായ ക്രൈം ബ്രാഞ്ച് കേസിന്റെ ചുമതല ശ്രീകുമാറിന് നൽകാൻ മോൻസനുമായി അടുത്ത ബന്ധമുള്ള മറ്റൊരു ഉദ്യോഗസ്‌ഥനായ ഐജി ലക്ഷ്‌മണ ഇടപെട്ടുവെന്ന ആരോപണവും ഉയർന്നിരുന്നു. ഇതടക്കമുള്ള വിവാദങ്ങളിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ശ്രീകുമാറിനെതിരെ ക്രൈം ബ്രാഞ്ച് മേധാവി നടപടിയെടുത്തത്.

Read Also: ഒമൈക്രോൺ ഇന്ത്യയിലും; രണ്ട് കർണാടക സ്വദേശികൾക്ക് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE