ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കർണാടകയിൽ എത്തിയ രണ്ടു പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്.
66ഉം 46ഉം വയസ് പ്രായമുള്ള പുരുഷൻമാർക്കാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമൈക്രോൺ 23 രാജ്യങ്ങളിൽ റിപ്പോർട് ചെയ്തതായി ഇന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
Read Also: പെരിയ ഇരട്ടക്കൊല; സിപിഎമ്മിന്റെ പങ്ക് വ്യക്തമായെന്ന് വിഡി സതീശൻ