തിരുവനന്തപുരം: സംസ്ഥാനത്ത് 1608 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. 90 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം ഇതുവരെ വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ച് 7 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 31 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 19 പേര്‍ക്കും തിരുവനന്തപുരം ജില്ലയിലെ 6 പേര്‍ക്കും ആലപ്പുഴ, പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതെ സമയം രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 803 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
നിലവില്‍ 14891 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. 2779 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1859 പേരെ ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ 20 ഹോട്‌സ്‌പോട്ടുകള്‍ കൂടി തുറന്നു. ഇതോടെ നിലവില്‍ 562 ഹോട്‌സ്‌പോട്ടുകളാണ് ഉള്ളത്.