തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് ഇന്ന് രണ്ട് വാര്‍ഡുകളില്‍ റീപോളിംഗ്

By Team Member, Malabar News
Maoabarnews_repolling
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ രണ്ട് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. വയനാട്, മലപ്പുറം ജില്ലകളിലെ വാര്‍ഡുകളിലാണ് റീപോളിംഗ് നടക്കുന്നത്. വയനാട് ജില്ലയിലെ ബത്തേരി നഗരസഭയില്‍ തൊടുവെട്ടി വാര്‍ഡിലെയും, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നഗരസഭയിലെ കിസാന്‍ കേന്ദ്രം വാര്‍ഡിലുമാണ് യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ നടക്കാതിരുന്നത്.

തൊടുവെട്ടി വാര്‍ഡിലെ റീപോളിംഗ് നടക്കുക മാര്‍ബസേലിയസ് കോളജ് ഓഫ് എഡ്യൂക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പര്‍ ബൂത്തിലും, കിസാന്‍ കേന്ദ്രം വാര്‍ഡിലെ റീപോളിംഗ് നടക്കുക ജിഎച്ച് സ്‌കൂള്‍ തൃക്കുളം ഒന്നാം നമ്പര്‍ ബൂത്തിലുമാണ്. ഇവിടങ്ങളില്‍ വോട്ടെണ്ണല്‍ ദിവസം വോട്ടിംഗ് യന്ത്രങ്ങളില്‍ പിഴവ് ഉണ്ടായതിനെ തുടര്‍ന്ന് ടെക്‌നീഷ്യൻമാർ എത്തിയെങ്കിലും അതിലെ വിവരങ്ങള്‍ വീണ്ടെടുക്കാനായില്ല.

ഇന്ന് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് റീപോളിംഗ് നടക്കുക. ശേഷം ഇന്ന് രാത്രി 8 മണിയോടെ ഇരു മുനിസിപ്പാലിറ്റി ഓഫീസുകളിലും വോട്ടെണ്ണല്‍ നടത്തി വിജയിയെ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Read also : സംസ്‌ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി സർവീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE