സംസ്‌ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി സർവീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും

By Team Member, Malabar News
Malabarnews_ksrtc
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും. പുനഃരാരംഭിക്കുന്ന സര്‍വീസുകളിലെ ഫാസ്‌റ്റ് പാസഞ്ചര്‍ ബസുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്‌റ്റ് ബസുകള്‍ 4 ജില്ലകളിലും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

ഒപ്പം തന്നെ വരാനിരിക്കുന്ന ക്രിസ്‍മസ്-പുതുവല്‍സരം കണക്കിലെടുത്ത് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേക അന്തര്‍ സംസ്‌ഥാന സര്‍വീസുകളും ആരംഭിക്കാന്‍ തീരുമാനിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ മാസം 21 ആം തീയതി മുതല്‍ ജനുവരി 4 ആം തീയതി വരെയാണ് പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബെംഗളുരുവിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ആവശ്യത്തിന് യാത്രക്കാര്‍ ഇല്ലാതെ വന്നാല്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ 10 ശതമാനം അധികം നിരക്ക് ഈടാക്കി എന്‍ഡ് ടു എന്‍ഡ് യാത്രാനിരക്കാണ് ഈ പ്രത്യേക സര്‍വീസുകളില്‍ ഈടാക്കുക. അതായത് യാത്രക്കാർ യാത്രയുടെ ഇടക്ക് എവിടെ ഇറങ്ങിയാലും മുഴുവൻ നിരക്കും നൽകേണ്ടി വരും. തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നും ബെംഗളുരുവിലേക്കും, തിരികെ ഈ ജില്ലകളിലേക്കുമാണ് നിലവില്‍ പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Read also : സർക്കാർ കെട്ടിടത്തിനെ ‘ജയ്ശ്രീറാം ഫ്‌ളക്‌സ്’ അണിയിച്ച സംഭവത്തില്‍ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE