മന്ത്രിസഭയിൽ പുനഃസംഘടന; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും

കെബി ഗണേഷ് കുമാറിനേയും രാമചന്ദ്രൻ കടന്നപ്പള്ളിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. വനംവകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം.

By Trainee Reporter, Malabar News
kerala-cabinet-meeting-
Ajwa Travels

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് വീണ ജോർജിനെ മാറ്റുമെന്നാണ് സൂചന. സ്‍പീക്കർ സ്‌ഥാനത്ത്‌ നിന്ന് ഷംസീറിനെയും മാറ്റിയേക്കും. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം കെബി ഗണേഷ് കുമാറിനേയും രാമചന്ദ്രൻ കടന്നപ്പള്ളിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. വനംവകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം.

മന്ത്രിയാക്കിയില്ലെങ്കിലും ഗതാഗത വകുപ്പ് വേണ്ടെന്നാണ് ഗണേഷ് കുമാറിന്റെ നിലപ്പാട്‌. അടുത്തയാഴ്‌ച നിർണായക യോഗം ചേരും. ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ ഇതുസംബന്ധിച്ചു അന്തിമ തീരുമാനമുണ്ടാകും. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന പശ്‌ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടന നവംബറിലാണ് നടക്കുക. അതേസമയം, കെബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നതയുണ്ടെന്നാണ് വിവരം.

Most Read| എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; കേസ് പിൻവലിക്കാൻ അപേക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE