കൊച്ചി: നഗരത്തില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ലൈസന്‍സില്ലാത്ത കച്ചവടം ഹൈക്കോടതി വിലക്കി. നിയന്ത്രണം ഡിസംബര്‍ ഒന്നു മുതല്‍ നിലവിൽ വരും.
അര്‍ഹരായവര്‍ക്ക് ഈ മാസം 30നകം തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
പുനരധിവാസത്തിന് അപേക്ഷകള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണമെന്ന് കോടതി വ്യക്‌തമാക്കി. ഉത്തരവ് നടപ്പാക്കാന്‍ കളക്‌ടറെയും പോലീസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
Most Read: കെപിസിസി പുനഃസംഘടന; സോണിയയെ അതൃപ്‌തി അറിയിച്ച് ഉമ്മൻ ചാണ്ടി