തിരുവനന്തപുരം: ശബരി പാതയ്‌ക്ക് പുതുക്കിയ എസ്‌റ്റിമേറ്റായി. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്‌റ്റിമേറ്റ് തയ്യാറാക്കിയത്. 2017ല്‍ തയാറാക്കിയ എസ്‍റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു.
അങ്കമാലി മുതല്‍ രാമപുരം വരെയുള്ള ഭാഗത്തിന്റെ പുതുക്കിയ എസ്‌റ്റിമേറ്റ് നേരത്തെ സമര്‍പ്പിച്ചെങ്കിലും രാമപുരം എരുമേലി ഭാഗത്തിന്റെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ- റെയില്‍ ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷമാണ് ഇപ്പോള്‍ പാതയുടെ മൊത്തം എസ്‌റ്റിമേറ്റ് പുതുക്കിയത്.
Most Read: അലൈൻമെന്റ് മാറ്റിയെന്ന ആരോപണം നിഷേധിച്ച് കെ-റെയിൽ