എൻഎസ്എസിൽ മാത്രം അഭയം കണ്ടത് തിരിച്ചടിയായി; റിജിൽ മാക്കുറ്റി

By Syndicated , Malabar News
rijil-makkutty

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മത ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്‌ച പറ്റിയെന്നായിരുന്നു റിജിലിന്റെ പ്രതികരണം.

‘മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തുകൊണ്ട് വലിയ തോതില്‍ കോണ്‍ഗ്രസിനെ കൈവിട്ടു? അവരുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ വീഴ്‌ച കോണ്‍ഗ്രസിന് പറ്റിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. പക്ഷേ നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല,’ റിജില്‍ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു.

എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് ഈ തിരിച്ചടിയുടെ മറ്റൊരു പ്രധാന കാരണമെന്നും റിജില്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും എന്‍എസ്എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചപ്പോഴും പരാജയത്തിലേക്കാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Read also: പടനയിച്ച് പിണറായി; ഗവർണറെ കാണാൻ തലസ്‌ഥാനത്തേക്ക്; ഇന്ന് രാജി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE