റോഡ് ക്യാമറ; വില വെളിപ്പെടുത്താത്ത കെൽട്രോൺ നടപടി അഴിമതി മൂടിവെക്കാൻ- രമേശ് ചെന്നിത്തല

റോഡ് ക്യാമറയുടെ വില എത്രയെന്നു വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാകില്ലെന്നും, വ്യാപാര രഹസ്യം പുറത്തു പറയാൻ കഴിയില്ലെന്നുമാണ് കെൽട്രോൺ നൽകിയ മറുപടി.

By Trainee Reporter, Malabar News
ramesh-chennithala
Ajwa Travels

തിരുവനന്തപുരം: റോഡ് ക്യാമറയുടെ വില എത്രയെന്ന് വെളിപ്പെടുത്താത്ത കെൽട്രോണിന്റെ നടപടി അഴിമതി മൂടിവെയ്‌ക്കുന്നതിന്റെ സൂചനയാണെന്ന് രമേശ് ചെന്നിത്തല. റോഡ് ക്യാമറയുടെ വില എത്രയെന്നു വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാകില്ലെന്നും, വ്യാപാര രഹസ്യം പുറത്തു പറയാൻ കഴിയില്ലെന്നുമാണ് കെൽട്രോൺ നൽകിയ മറുപടി. ഇതിനെതിരെയാണ് രമേശ് ചെന്നിത്തല പ്രതികരണവുമായി രംഗത്തെത്തിയത്.

കെൽട്രോണിന്റെ വിശ്വാസ്യത തന്നെ നഷ്‌ടപ്പെടുന്ന തരത്തിലാണ് അവരുടെ മറുപടി. കെൽട്രോൺ എന്ന പൊതുമേഖലാ സ്‌ഥാപനത്തിന് ഒരിക്കലും യോജിക്കാത്ത മറുപടിയാണ് നൽകിയതെന്നും, അസംബന്ധമായ മറുപടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെൽട്രോൺ ആർക്ക് വേണ്ടിയാണ് പണി എടുക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കുത്തക കമ്പനിയുടെ കൊള്ളയ്‌ക്ക് കൂട്ടുനിൽക്കുന്ന കെൽട്രോൺ സാധാരണക്കാരന്റെ വീഴ്‌ചകൾ വിറ്റു കാശാക്കാൻ നോക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു. ക്യാമറയുടെ വില വെളിപ്പെടുത്തിയാൽ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്‌ടപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന കെൽട്രോണിന്റെയും സർക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Most Read: ‘വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ടുവരരുത്’; ജീവനക്കാർക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE