നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ഉദ്യോഗസ്‌ഥർ റൂട്ട് മാർച്ച് നടത്തി

By Team Member, Malabar News
route march
Representational image
Ajwa Travels

കോഴിക്കോട് : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേനയും, പോലീസും ചേർന്ന് ജില്ലയിലെ ഫറോക്കിൽ റൂട്ട് മാർച്ച് നടത്തി. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ മാർച്ച് നടത്തിയത്. അസിസ്‌റ്റന്റ്‌ കമ്മിഷണർ എഎം സിദ്ദിഖിന്റെ നേതൃത്വത്തിൽ സായുധരായ 30 ബിഎസ്എഫ് സേനാംഗങ്ങളാണ് റൂട്ട് മാർച്ചിൽ അണിനിരന്നത്.

ജില്ലയിലെ ചുങ്കത്ത് നിന്നും ആരംഭിച്ച മാർച്ച് ഫറോക്ക് ടൗണിലാണ് അവസാനിച്ചത്. ബിഎസ്എഫ് അസിസ്‌റ്റന്റ് കമാൻഡർ ആദിത്യ റെഡ്ഡി, പോലീസ് ഇൻസ്‌പെക്‌ടർ സി അലവി, എസ്ഐമാരായ കെഎൻ വാസുദേവൻ, ഇ ജയരാജൻ, സി ശൈലേന്ദ്രൻ, ഇ ബാലകൃഷ്‌ണൻ എന്നിവർ റൂട്ട് മാർച്ചിൽ പങ്കെടുത്തു.

Read also : ഫാസ്‌ടാഗ് ഇല്ല; കെഎസ്ആർടിസി പിഴയൊടുക്കിയത് ലക്ഷങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE