ഭരണാധികാരികൾ നീതിക്കൊപ്പം നിൽക്കണം; എസ്‌കെ എസ്‌എസ്‌എഫ് മുന്നേറ്റ യാത്രയിൽ എംടി അബ്‌ദുല്ല മുസ്‌ലിയാർ

By Desk Reporter, Malabar News
MT Abdulla Musliyar_SKSSF Munnetta Yathra
മുന്നേറ്റ യാത്രയിൽ എംടി അബ്‌ദുല്ല മുസ്‌ലിയാർ
Ajwa Travels

കൊണ്ടോട്ടി: രാജ്യത്തെ ഭരണാധികാരികൾ നീതിക്കൊപ്പം നിൽക്കണമെന്ന് എംടി അബ്‌ദുല്ല മുസ്‌ലിയാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ എസ്‌കെ എസ്‌എസ്‌എഫ് നയിക്കുന്ന മുന്നേറ്റ യാത്രക്ക് കൊണ്ടോട്ടിയിൽ നൽകിയ സ്വീകരണം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അർഹമായ അവകാശങ്ങൾ നേടാൻ ശ്രമിക്കുമ്പോൾ ഒരു സമുദായം എല്ലാം കയ്യടക്കുന്നുവെന്ന വർഗീയ പ്രചരണമാണ് സംസ്‌ഥാനത്ത് നടക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ടിവി ഇബ്രാഹിം എംഎൽഎയും തുടർന്ന് സംസാരിച്ച കെപിസിസി ഉപാധ്യക്ഷ്യൻ ടി സിദ്ദീഖ് കേരളത്തിൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്‌ലിം അപരവൽകരണം അപകടകരമാണെന്നും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ചർച്ചകളിലൂടെയും ഇഴകിച്ചേരലിലൂടെയും ഇല്ലാതാക്കണമെന്നും പറഞ്ഞു.

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, പ്രമോദ് ദാസ്, സലാം ഫൈസി ഒളവട്ടൂർ, സയ്യിദ് മുബശ്ശിർ തങ്ങൾ, അൻവർ സ്വാദിഖ് ഫൈസി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, ഫാറൂഖ് ഫൈസി മണിമൂളി, കെഎം അബ്‌ദുല്ല മാസ്‌റ്റർ, കുഞ്ഞാൻ ദാരിമി, കെഎസ് ഇബ്രാഹിം മുസ്‌ലിയാർ, അബ്‌ദുൽ ഗഫൂർ ദാരിമി, പിഎ ജബ്ബാർ ഹാജി, അബു ഹാജി കോപ്പിലാൻ, നാസറുദ്ദീൻ ദാരിമി, ഷാജഹാൻ റഹ്‌മാനി, മോയുട്ടി മൗലവി, അലവിക്കുട്ടി ഫൈസി, സനൂപ്, അഷ്റഫ് മാടാൻ , അബ്‌ദുൽ ഗഫൂർ ഹാജി, മുഹമ്മദലി ചെമ്പാൻ, കെപി സഈദ്, കെ സി മൊയ്‌തീൻ ഹാജി, കെകെ റഷീദ്, സുഹൈറുദ്ദീൻ, കെപി ഫിറോസ്, മൊയ്‌തീൻ അലി, അലി വട്ടോടൻ, അബദുറസാഖ്, ഉമറുൽ ഫാറൂഖ്, സികെ ആസിഫ് എന്നിവരും സ്വീകരണ പരിപാടിയിൽ സംസാരിച്ചു.

ജാഥാ ക്യാപ്റ്റൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 17 ജാഥാ അംഗങ്ങളും പങ്കെടുത്ത സ്വീകരണ ചടങ്ങിൽ സയ്യിദ് ബിഎസ്‌കെ തങ്ങൾ അധ്യക്ഷത വഹിച്ചു. ആസിഫ് ദാരിമി സ്വാഗതവും അഷ്റഫ് ഹാജി (ബാവ കല്ലിൽ) നന്ദിയും പറഞ്ഞു.

Most Read: അറസ്‌റ്റിലായ ‘കാമ്പസ് ഫ്രണ്ട്’ ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE