ക്രിസ്‌തുമത വിശ്വാസികൾക്ക് എതിരെ ബജ്റംഗ്‌ദള്‍ ആക്രമണം

By Syndicated , Malabar News
bajrang-dal
Ajwa Travels

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പ്രാര്‍ഥനക്കെത്തിയ ക്രിസ്‌തുമത വിശ്വാസികളെ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ജയ് ശ്രീറാം വിളിപ്പിച്ച് ആക്രമിച്ചതിന് ശേഷം പൊലീസിനെ കൊണ്ട് അവരെ അറസ്‌റ്റ് ചെയ്യിച്ച് മതം മാറ്റ നിരോധന നിയമപ്രകാരം അവര്‍ക്കെതിരെ കേസെടുപ്പിക്കുകയും ചെയ്‌തു.

പുതുവര്‍ഷത്തിലെ ആദ്യ ഞായറാഴ്‌ച ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പ്രാര്‍ഥനക്കെത്തിയ സ്‍ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെയാണ് ലാത്തി കൊണ്ടടിച്ച് തെരുവിലൂടെ വലിച്ചിഴച്ചത്. ജയ് ശ്രീറാം വിളിക്കണമെന്നും യേശു ക്രിസ്‌തുവിനെ നിന്ദിക്കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് ബജ്റംഗ്‌ദള്‍ സിറ്റി കണ്‍വീനര്‍ രാം ലഖന്‍ വര്‍മയുടെ പരാതിയില്‍ പൊലീസ് വിവാദ നിയമപ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു.

15ഓളം പേര്‍ നടത്തുന്ന പ്രാര്‍ഥന മതം മാറ്റാനുള്ളതാണെന്ന് ആയിരുന്നു വര്‍മയുടെ പരാതി. തമിഴ്നാട്ടുകാരനായ പാസ്‌റ്റര്‍ ഡേവിഡിനും കന്യാകുമാരിയില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ വന്ന ജഗനും അവര്‍ താമസിച്ച കെട്ടിടത്തിന്റെ ഉടമകള്‍ക്കെതിരെയുമാണ് കേസെടുത്തത്. എന്നാല്‍ മതംമാറ്റ ആരോപണം ഡേവിഡ് നിഷേധിച്ചു. പ്രാര്‍ഥനക്ക് സ്വന്തം നിലക്ക് വന്നവരെയാണ് ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Read also: സാമ്പത്തിക ഇടപാട്; അറസ്‌റ്റിലായ റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE