സ്‌പുട്നിക്-5 വാക്‌സിൻ; ഇറക്കുമതി ചെയ്യുന്ന ഒരു ഡോസിന് 995 രൂപ വിലയെന്ന് റിപ്പോർട്

By Team Member, Malabar News
sputnik 5
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്‌പുട്നിക്-5 വാക്‌സിന്റെ ഒരു ഡോസിന് 995.40 രൂപ വിലവരുമെന്ന് റിപ്പോർടുകൾ വ്യക്‌തമാക്കുന്നു. 5 ശതമാനം ജിഎസ്‌ടി അടക്കമാണ് വാക്‌സിന് ഇത്രയധികം വില വരുന്നത്. അതേസമയം വാക്‌സിൻ രാജ്യത്ത് തന്നെ നിർമിക്കാനായാൽ വില കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഡോക്‌ടർ റെഡ്ഡിസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്‌പുട്നിക് വാക്‌സിന്റെ നിർമാതാക്കൾ. 91.6 ശതമാനം ഫലപ്രാപ്‌തിയാണ് സ്‌പുട്നിക് അവകാശപ്പെടുന്നത്. ഇന്ത്യയിൽ നിലവിൽ വിതരണം ചെയ്യുന്ന കൊവാക്‌സിൻ, കോവിഷീൽഡ്‌ എന്നീ വാക്‌സിനുകളെക്കാൾ ഫലപ്രാപ്‌തിയാണ് സ്‌പുട്നിക്-5 അവകാശപ്പെടുന്നത്. അടുത്ത ആഴ്‌ച മുതൽ വാക്‌സിൻ ലഭ്യമായി തുടങ്ങിയേക്കും.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിൽ 3,43,144 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 4000 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.

Read also : ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കടൽക്ഷോഭവും രൂക്ഷം; കരകവിഞ്ഞ് പുഴകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE