ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 16 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സേലത്ത് നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആര്യങ്കാവ് റെയിൽവേ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെ നാലുമണിക്കാണ് അപകടം നടന്നത്. തീർഥാടകർ ശബരിമല ദർശനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
തമിഴ്‌നാട്ടിൽ നിന്ന് സിമന്റുമായി വരികയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ ബസ് 25 അടി താഴ്‌ചയിൽ തോട്ടിലേക്ക് മറിഞ്ഞു. തോട്ടിൽ വലിയ രീതിയിൽ വെള്ളം ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ 30ഓളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. പോലീസും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Most Read| ‘ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നും ചെയ്‌തില്ല’; തമിഴ്‌നാട് സർക്കാറിനെ വിമർശിച്ച് വിജയ്