രാജ്യത്തിന് പുറത്തുപോകാതെ തന്നെ സൗദി സന്ദർശന വിസ ഓൺലൈനിൽ പുതുക്കാം

180 ദിവസം വരെ ഓൺലൈനിൽ പുതുക്കാം. ബിസിനസ്, ഫാമിലി, വ്യക്‌തിഗത സന്ദർശന വിസകളാണ് പുതുക്കാൻ അവസരം.

By Trainee Reporter, Malabar News
GCC Tourist Visa
Rep. Image
Ajwa Travels

റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുമതി നൽകി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് (ജവാസാത്ത്). സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ശിർ, മുഖീം പ്ളാറ്റുഫോമുകൾ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓൺലൈനിൽ പുതുക്കാം. ബിസിനസ്, ഫാമിലി, വ്യക്‌തിഗത സന്ദർശന വിസകളാണ് പുതുക്കാൻ അവസരം.

വിസ നീട്ടുന്നതിന് പാസ്‌പോർട്ട് ഒന്നിന് 100 റിയാൽ ആണ് ഫീ അടക്കേണ്ടത്. മൾട്ടിപ്പിൾ വിസക്ക് മൂന്ന് മാസത്തേക്ക് ഹെൽത്ത് ഇൻഷുറൻസ് എടുക്കണം. വിസ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ വഴിയാണ് നൽകേണ്ടത്. ഇതിന് ജവാസാത്ത് ഓഫീസ് സന്ദർശിക്കേണ്ടതില്ല. എന്നാൽ, മൾട്ടിപ്പിൾ എൻട്രി വിസകൾ ചില സമയങ്ങളിൽ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കില്ല. അവർ തവാസുൽ സേവനം വഴി അപേക്ഷിക്കേണ്ടി വരും.

180 ദിവസം വരെ മാത്രമേ ഓൺലൈനിൽ പുതുക്കുകയുള്ളൂ. അതിന് ശേഷം ഓൺലൈനിൽ പുതുക്കാൻ സാധിക്കാത്തതിനാൽ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടി വരും. നേരത്തെ ഓരോ മൂന്ന് മാസവും സൗദി അറേബ്യക്ക് പുറത്തുപോയി തിരിച്ചുവരേണ്ടിയിരുന്നു. പുതിയ തീരുമാനം സന്ദർശന വിസയിലുള്ള പതിനായിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസകരമാണ്.

സിംഗിൾ എൻട്രിയും മൾട്ടിപ്പിൾ എൻട്രിയും ഓൺലൈനിൽ ഇപ്പോൾ പുതുക്കാം. സിംഗിൾ എൻട്രി ഓരോ 30 ദിവസത്തിനുള്ളിലും മൾട്ടിപ്പിൾ എൻട്രി ഓരോ 90 ദിവസത്തിനുള്ളിലുമാണ് പുതുക്കേണ്ടത്. കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് ജവാസാത്തിൽ നിന്ന് സന്ദേശമെത്തും. അപ്പോഴാണ് പുതുക്കൽ നടപടി തുടങ്ങേണ്ടത്.

Most Read| വൈശാഖ്-മമ്മൂട്ടി കോമ്പോ വീണ്ടും; ‘ടർബോ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE