സ്‌കൂൾ തുറക്കൽ; വാക്‌സിൻ എടുക്കാത്ത അധ്യാപകർ വരേണ്ടതില്ലെന്ന് മന്ത്രി

By Desk Reporter, Malabar News
V-Shivankutty
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുമെന്നും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില അധ്യാപകർ വാക്‌സിൻ എടുത്തിട്ടില്ല. വാക്‌സിൻ എടുക്കാത്ത അധ്യാപകർ സ്‌കൂളുകളിലേക്ക് വരേണ്ടതില്ലെന്നും മന്ത്രി വ്യക്‌തമാക്കി. എല്ലാ സ്‌കൂളുകളിലും പ്രവേശനോൽസവം ഉണ്ടാകും. ആദ്യ രണ്ടാഴ്‌ച ലളിതമായ ക്‌ളാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ നവംബർ ഒന്ന് തിങ്കളാഴ്‌ച മുതലാണ് തുറന്നു പ്രവർത്തിക്കുന്നത്. സ്‌കൂളുകളിലെ ശുചീകരണം, ഉച്ചഭക്ഷണ വിതരണത്തിനുള്ള ഒരുക്കങ്ങൾ എന്നിവ പൂർത്തിയായി. അധ്യാപകർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. പ്രവേശനോൽസവ ഒരുക്കങ്ങളും സ്‌കൂൾ തലത്തിൽ തുടങ്ങിയിട്ടുണ്ട്.

Most Read:  കക്കി- ആനത്തോട് ഡാം തുറന്നു; പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE