വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്‌ഡിപിഐ

By Trainee Reporter, Malabar News
SDPI
Ajwa Travels

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന വേങ്ങരയിൽ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ്‌ഡിപിഐ. ഇതിനെ തുടർന്ന് മണ്ഡലത്തിൽ നേരത്തെ നിർത്തിയ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക എസ്‌ഡിപിഐ പിൻവലിച്ചു. അതേസമയം, ലീഗ് വിമതൻ എന്ന മട്ടിൽ സ്വതന്ത്ര് സ്‌ഥാനാർഥിയെ രംഗത്തിറക്കിയതിന് പിന്നിൽ പികെ കുഞ്ഞാലിക്കുട്ടി തന്നെയാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.

പികെ കുഞ്ഞാലിക്കുട്ടിയുടെ തട്ടകമായ വേങ്ങരയിൽ ലീഗിന്റെ പ്രാദേശിക നേതാവായ കെപി സബാഹാണ് വിമതനായി മൽസരിക്കുന്നത്. അടിക്കടി ഉപതിരഞ്ഞെടുപ്പുകൾക്ക് കളമൊരുക്കി കുഞ്ഞാലിക്കുട്ടി വോട്ടർമാരെ പരിഹസിക്കുകയാണെന്ന് സബാഹ് പറയുന്നു.

അതേസമയം, പികെ കുഞ്ഞാലിക്കുട്ടിയോടുള്ള അതൃപ്‌തി ഇടതുപക്ഷ വോട്ടായി മാറാതിരിക്കാനുള്ള തന്ത്രമാണ് സബാഹിന്റെ സ്‌ഥാനാർഥിത്വമെന്നാണ് സിപിഐഎമ്മിന്റെ അനുമാനം.

Read also: ഇരട്ടവോട്ട്; പ്രതിപക്ഷ വാദം ശക്‌തിപ്പെടുന്നു; നടപടികൾ കടുപ്പിക്കാൻ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE