‘സീസണൽ ട്രിപ്പ്’ ഹിമാചൽ ടൂറിസത്തിന്റെ അംഗീകാരം നേടി

ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ്‌ കോർപ്പറേഷന്റെ 'ജനറൽ സെയിൽസ് ഏജന്റ്‌' അംഗീകാരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സ്‌ഥാപനം.

By Central Desk, Malabar News
'Seasonal Trip' gets approval from Himachal Tourism
Representational image
Ajwa Travels

കൊച്ചി: ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ്‌ കോർപ്പറേഷന്റെ ജനറൽ സെയിൽസ് ഏജന്റ്‌ അംഗീകാരം സ്വന്തമാക്കി കൊച്ചി ആസ്‌ഥാനമായ ‘സീസണൽ ട്രിപ്പ്’. ഇതോടെ, ദക്ഷിണേന്ത്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ഏക ടൂറിസം കമ്പനിയായി സീസണൽ ട്രിപ്പ് മാറി.

2011 മുതൽ കൊച്ചി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ‘സീസണൽ ട്രിപ്പ്’ ഈ അംഗീകാരം ലഭിച്ചതോടെ ഹിമാചൽ പ്രദേശ് വിനോദസഞ്ചാര വകുപ്പിന്റെ അംഗീകൃത ടൂറിസം ഏജന്റായി മാറി. ഏതൊരു ബുക്കിംഗിലും മുൻഗണന ലഭിക്കുന്നതിനൊപ്പം ഷിംല, കുളു – മണാലി, ധർമ്മശാല, ഡൽഹൗസി, സ്‌പിതി തുടങ്ങിയ ലോക പ്രശസ്‌ത വിനോദകേന്ദ്രങ്ങളിൽ മെച്ചപ്പെട്ട സർവീസും ലഭ്യമാക്കാൻ സീസണൽ ട്രിപ്പിനെ ഈ അംഗീകാരം സഹായിക്കും.

ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള എല്ലാ ഹോട്ടലുകളും വാഹനങ്ങളും ഇനി മുതൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും സീസണൽ ട്രിപ്പിന് സാധിക്കും. ‘മധുവിധു ആഘോഷങ്ങള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട ഹിമാചല്‍ പ്രദേശിലെ വിനോദ സഞ്ചാര മേഖലയിൽ ഞങ്ങൾക്കിനി കൂടുതൽ സ്വാതന്ത്ര്യവും സൗകര്യവും ലഭിക്കും. അത് ഞങ്ങളുടെ ഉപഭോക്‌താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട, അതേസമയം കുറഞ്ഞ നിരക്കിലുള്ള സർവീസ് ലഭ്യമാക്കാൻ സഹായിക്കും’ -സീസണൽ ട്രിപ്പ് ഉടമ സാം ശ്രീധരൻ പറഞ്ഞു.

കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയുടെ വേനൽക്കാല തലസ്‌ഥാനമായിരുന്ന ഷിംല ഉൾപ്പടെയുള്ള ഹിമാചൽ പ്രദേശ്, വിദേശികൾക്കും കേരളം ഉൾപ്പടെയുള്ള പ്രദേശവാസികൾക്കും ഏറെ ഇഷ്‌ടപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. തണുപ്പാണ് പ്രധാനമായും ഹിമാചൽ പ്രദേശിനെ മാന്ത്രിക വിനോദ കേന്ദ്രമാക്കുന്നത്. മഞ്ഞുമൂടിയ മലനിരകളും ദേവാദാരു മരങ്ങളും കോളനി വാഴ്‌ച്ചക്കാലത്ത് നിർമിച്ച കെട്ടിടങ്ങളും ലോക സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

TECHNOLOGY | നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ തിരിച്ചറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE