ഒമൈക്രോൺ മരണം; രാജ്യത്ത് രണ്ടായി ഉയർന്നു

By Team Member, Malabar News
Second Omicron Death In India
Ajwa Travels

ജയ്‌പൂർ: രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം റിപ്പോർട് ചെയ്‌തു. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചത്‌. ഒമൈക്രോൺ ബാധിതനായി ഉദയ്‌പൂരിലുള്ള ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 73കാരനാണ് ഇപ്പോൾ മരിച്ചത്.

കഴിഞ്ഞ 21ആം തീയതി കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും, 25ആം തീയതി വീണ്ടും നടത്തിയ പരിശോധനയിൽ കോവിഡ് കണ്ടെത്തുകയും, പിന്നീട് ഒമൈക്രോൺ ആണെന്ന് സ്‌ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

കോവിഡ് ബാധിതനായിരുന്ന ഇദ്ദേഹത്തിന് രക്‌താതിസമ്മർദ്ദവും, പ്രമേഹവും ഗുരുതരമായി ഉണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ രാജ്യത്തെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം 1,311 ആയി ഉയർന്നു. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

Read also: കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE