കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം: 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ യജ്‌ഞത്തിന് ഇന്ന് തുടക്കം. വാക്‌സിൻ സ്വീകരിക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതലാണ് ആരംഭിക്കുക. ഈ സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ളവർക്ക് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്‌ഞം നടത്തും.

ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കാൻ പോകുന്നത്. https://www.cowin.gov.inഎന്ന വെബ്‌സൈറ്റിലാണ് വാക്‌സിനേഷന് ആവശ്യമായ രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. തുടർന്ന് രജിസ്‌റ്റർ ചെയ്യുന്നവർക്ക് തിങ്കളാഴ്‌ച മുതൽ കൊവാക്‌സിൻ നൽകി തുടങ്ങും.

കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള വാക്‌സിന്റെ 5 ലക്ഷം ഡോസ് ഇന്ന് സംസ്‌ഥാനത്ത് എത്തും. കേരളത്തിൽ ഏകദേശം 15 ലക്ഷം കുട്ടികളാണ് വാക്‌സിനേഷന് അർഹരായവർ എന്നാണ് സൂചന. ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷൻ സ്‌കൂളുകൾ വഴിയാവും നടത്തുക. ആധാർ ഇല്ലാത്തവർക്ക് സ്‌കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രജിസ്‌റ്റർ ചെയ്യാം.

Read also: പനിയും ശരീര വേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE