മൂന്നാർ: മുതിര്‍ന്ന സിപിഐ നേതാവും തോട്ടം തൊഴിലാളി നേതാവും മുന്‍ ഡെപ്യൂട്ടി സ്‌പീക്കറുമായ സിഎ കുര്യന്‍ അന്തരിച്ചു. മൂന്നാറില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം. പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു.
1980-82ലും 1996-2010ലെ പത്താം നിയമസഭയിലും അദ്ദേഹം പീരുമേടിനെ പ്രതിനിധീകരിച്ചു. 1996 ജൂലൈയിൽ ആണ് പത്താം സഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. എഐടിയുസി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ ആണ് സിഎ കുര്യന്റെ ജനനം. ബിരുദ കോഴ്‌സിനു പഠിക്കവെ ബാങ്കുദ്യോഗസ്‌ഥനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1960 മുതല്‍ ജോലി രാജിവെച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി. 27 മാസത്തോളം അദ്ദേഹം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Read Also: കേരള-കർണാടക അതിർത്തി യാത്ര; നിയന്ത്രണങ്ങൾ ഇന്ന് മുതൽ