കാസർഗോഡ്: കേരള-കർണാടക അതിർത്തിയിൽ കർണാടക സർക്കാർ ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് മുതൽ അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തും. കോവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടർന്നാണ് പരിശോധന കര്‍ശനമാക്കി നിയന്ത്രണം ഏര്‍പ്പെടുത്താൻ കര്‍ണാടക സർക്കാർ തീരുമാനിച്ചത്.
അതേസമയം, തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിര്‍ദേശവും നല്‍കി. തലപ്പാടിയിൽ വാഹന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ പരിശോധനകൾക്ക് ശേഷമേ ഇനി ആളുകളെ കടത്തിവിടുകയുള്ളു.
സർക്കാർ ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെ ചോദ്യം ചെയ്‌ത് കര്‍ണാടകാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ നടപടികള്‍ തുടരുന്നതിനിടെ ആണ് സംസ്‌ഥാനം വീണ്ടും നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചാത്തലത്തിൽ പുതിയ തീരുമാനത്തെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കഴിഞ്ഞ തവണ ഈ നീക്കങ്ങൾക്ക് എതിരായ പ്രതിഷേധങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന എകെഎം അഷറഫ്ആണ് ഇപ്പോൾ മഞ്ചേശ്വരത്തെ യുഡിഎഫ് സ്‌ഥാനാർഥി. വിഷയത്തില്‍ നേരത്തെ ബിജെപി നേതൃത്വം സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണെന്ന് എകെഎം അഷറഫ് പറഞ്ഞു.
Also Read: രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി