കേരളത്തിന് തിരിച്ചടി; കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കില്ല

By Staff Reporter, Malabar News
electricity-rate-in-india-
Ajwa Travels

തിരുവനന്തപുരം: വൈദ്യുത പ്രതിസന്ധിയിൽ കേരളത്തിന് തിരിച്ചടി. ജാബുവ, എൻടിപിഎൽ, ഡിവിസി എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി കേരളത്തിന് ഈ ആഴ്‌ചയും ലഭിക്കില്ല. ഈ നിലയങ്ങളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മൂന്നു മണിക്കൂറിലധികം നിയന്ത്രണമുള്ള സംസ്‌ഥാനങ്ങൾക്ക് നൽകാനാണ് നിർദ്ദേശം. 78 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടങ്ങളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടത്.

അതേസമയം, വൈദ്യുതി പ്രതിസന്ധി നേരിടാൻ താപനിലയങ്ങളിലേക്കുള്ള കൽക്കരി നീക്കം ഊർജിതമാക്കുകയാണ് കേന്ദ്ര സർക്കാർ. വലിയ അളവിൽ കൽക്കരി നീക്കം പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വികെ ത്രിപാഠി അറിയിച്ചു.

കൂടുതൽ റെയിൽവേ റാക്കുകൾ ഓടിക്കുന്നുണ്ടെന്നും പാസഞ്ചർ ട്രെയിനിനേക്കാൾ പരിഗണന കൽക്കരി വഹിച്ചുകൊണ്ട് പോകുന്ന റെയിൽവേ റാക്കുകൾക്കാണ് നൽകുന്നതെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു.

Read Also: കെജ്‌രിവാളിന്റെ കേരള സന്ദർശനം; ബദൽ മുന്നണി പ്രഖ്യാപിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE